മുതുകുളം :ചിങ്ങോലി ശ്രീ കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന രാമായണ മഹോത്സവം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. ദിവസേന രാമായണ പാരായണം, ഭഗവതിസേവ, ഔഷധക്കഞ്ഞി വിതരണം എന്നിവ ഉണ്ടാകും. 30ന് രാമായണത്തിലെ കഥാപാത്രങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സ്വാമി ഗരുഡ ധ്വജാനന്ദ നയിക്കുന്ന വെബ്ബിനാർ ഉണ്ടാകും . ആഗസ്റ്റ്‌ 8 ശനിയാഴ്ച കർക്കിടക വാവുബലി, പിതൃപൂജ, മഹാമൃത്യുജ്ജയഹോമം എന്നിവ നടക്കും . ആഗസ്റ്റ് 14 ന് രാമായണത്തെ ആസ്പദമാക്കി സ്കൂൾ, കോളേജ് വിദ്യാത്ഥികൾക്കും മുതിർന്നവർക്കുമായി രാമായണ പ്രശ്നോത്തരി നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ,സെക്രട്ടറി കെ.വേണുഗോപാലൻ നായർ എന്നിവർ അറിയിച്ചു.