മവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു. രമ കോട്ടൂർ കൺവീനറായുള്ള വനിത കർഷകരുടെ കൂട്ടായ്മക്കാണ് ചന്ത നടത്തിപ്പിന്റെ നിയന്ത്രണം. എല്ലാ തിങ്കളാഴ്ചകളിലും പകൽ 10 മുതൽ 2 വരെ പ്രവർത്തിക്കും. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ കൊണ്ടുവന്ന് വിൽപന നടത്താം. ഇതിലൂടെ പ്രദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾകർഷകർക്ക് നേരിട്ട് ഉപഭോക്താവിലെത്തിക്കാം.
പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ആഴ്ച ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വിജയകുമാർ ചന്തയിൽ വിൽപനക്കെത്തിയ പയർ പ്രസിഡന്റിൽ നിന്നേറ്റുവാങ്ങി. കർഷകർക്ക് കൂടുതൽ വിവരങ്ങളറിയാൻ: 9744294336
.