ചേർത്തല : പുതിയ കേന്ദ്ര സഹകരണ മന്ത്റാലയം രൂപീകരിച്ച് സഹകരണ വകുപ്പിനെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ചേർത്തല പോസ്റ്റാഫീസിന്റെ മുന്നിൽ നടത്തിയ സമരം മുൻ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.പി.ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.എൻ.സുരേഷ് ബാബു ,സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർത്ഥൻ , ഷുബി മോൻ അഖിൽ, പി.വി.ഗിരീഷ് കുമാർ ,ഷാജി എന്നിവർ പങ്കെടുത്തു.