കുട്ടനാട് : എ-സി റോഡ് സെമി എലിവേറ്റഡ് ഹൈവേ ആയി പുനർനിർമ്മിക്കുന്നജോലികൾ പുരോഗമിക്കുന്നതിനിടെ വർഷങ്ങളായി എ-സി കനാൽത്തീരത്ത് ചെറുകച്ചവടവുമായി കഴിയുന്നവർക്ക് റവന്യു വകുപ്പ് വക ഒഴിപ്പിക്കൽ നോട്ടീസ് നൽകിത്തുടങ്ങി.
വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി എന്നീ വില്ലേജുകളിലായി മനയ്ക്കച്ചിറ മുതൽ പള്ളാത്തുരുത്തി വരെയുള്ള ഭാഗങ്ങളിലായി നിരവധി പേരാണ് കച്ചവടം നടത്തിവരുന്നത്. കടകൾ പൊളിച്ചുമാറ്റുന്നതോടെ ഇവരുടെ വരുമാനമാർഗമടയും . എ സി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി കടകൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മുമ്പ് ഒരു പ്രാവശ്യം ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കിടങ്ങറ ജംഗ്ക്ഷനിലെ ഏതാനും കടകൾ പൊളിച്ചു നീക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പിന്നീട് ആ ശ്രമം അധികൃതർ ഉപേക്ഷിക്കുകയായിരുന്നു.