ഹരിപ്പാട്: പൊതുജന പരാതികൾ പരിഹരിക്കാൻ ഫയൽ തീർപ്പാക്കൽ അദാലത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.ഡി.ഒയ്ക്ക് രമേശ്‌ ചെന്നിത്തല എം.എൽ.എ കത്ത് നൽകി. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെയും ഹരിപ്പാട് നഗരസഭയിലെയും സാധാരണക്കാരുടെ അപേക്ഷകളും ഫയലുകളും റവന്യു ഡിവിഷൻ ഓഫീസ് തലത്തിൽ അവശേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് എം.എൽ.എ ഓഫീസിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഔദ്യോഗിക തിരക്കുകളും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുമാണ് ഫയൽ നീക്കത്തിലെ മെല്ലെപ്പോക്കിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന നിർമ്മാണ പദ്ധതികളുടെ ഭാഗമായുള്ള അപേക്ഷകളും പ്രാദേശിക നിരീക്ഷണ സമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ ഓഫീസിലേക്ക് കൈമാറിയിട്ടുള്ള ഫയലുകളും തീർപ്പാകാതെ കിടക്കുകയാണ്. ഫയൽ തീർപ്പാക്കൽ യജ്ഞം തന്നെ നടത്തുന്നത് ഉചിതമായിരിക്കുമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.