ആലപ്പുഴ: സ്ത്രീ സുരക്ഷയുടെ പേരിൽ സമരം ചെയ്യാൻ കേരളത്തിന്റെ ഭരണത്തലവനായ ഗവർണർ നേരിട്ടിറങ്ങിയത് പിണറായി സർക്കാരിന് അപമാനമാണെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അഭിപ്രായപ്പെട്ടു . സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങളും വർദ്ധിച്ചു വരുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ്. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ റോളാണ് ഗവർണർ ഇപ്പോൾ ഏറ്റെടുത്തതെന്ന് കളത്തിൽ വിജയൻ പറഞ്ഞു.