s

ആലപ്പുഴ: 108-ാമത് അഖിലേന്ത്യ അപ്രന്റിസ്ഷിപ്പ് പരീക്ഷ (2018 ഡിസംബർ) മുതൽ 110-ാമത് അഖിലേന്ത്യ അപ്രന്റിസ്‌ഷിപ്പ് ഒന്നാംഘട്ട പരീക്ഷയിൽ വരെ വിജയിച്ച എല്ലാ ട്രെയിനികൾക്കും സർട്ടിഫിക്കറ്റുകൾ apprenticeshipindia.org (WIPRO )പോർട്ടലിൽ നിന്നും ഡൗൺലോഡ്‌ ചെയ്തെടുക്കാം. 2018 ഡിസംബറിന് മുമ്പുളള പരീക്ഷകളിൽ വിജയിച്ച് ഇതുവരേയും സർട്ടിഫിക്കറ്റ് കൈപ്പറ്റാത്ത ട്രെയിനികൾ ആവശ്യമായ രേഖകൾ ഹാജരാക്കി സർട്ടിഫിക്കറ്റുകൾ ആർ.ഐ.സെന്റർ ആലപ്പുഴയിൽ നിന്നും എത്രയും വേഗം കൈപ്പറ്റണമെന്ന് ട്രയിനിംഗ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0477-2230124. ഇ-മെയിൽ : ricalappuzha@gmail.com