s

ആലപ്പുഴ : അരൂർ നിയോജകമണ്ഡലത്തിലെ പാണിയത്ത് ജംഗ്ഷൻ മുതൽ തൃച്ചാറ്റുകുളം വരെയുള്ള റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് പൂച്ചാക്കൽ സെന്റ് അഗസ്റ്റിൻ പാരിഷ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പി. എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ചെങ്ങണ്ട- തൃച്ചാറ്റുകുളം റോഡിന്റെ മണിയാതൃക്കൽ മുതൽ തൃച്ചാറ്റുകുളം വരെയുള്ള 6.82 കി.മി. ദൂരം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിലാണ് നിർമിച്ചത്.