അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ 15 വർഷത്തിലധികമായി പ്രവർത്തനം നിലച്ച പൗർണ്ണമി വായനശാല നവീകരിച്ച് ആദ്യപാഠം വായനശാലയെന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.എ .എം. ആരിഫ് എം .പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.എച്ച്. സലാം എം. എൽ .എ വായനശാല നാടിനു സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ജി .സൈറസ് പoനോപകരണ വിതണം നടത്തി.. പഞ്ചായത്തംഗം ഷക്കീല നിസാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ പി .പി .ആന്റണി, സി.പി.എം പുന്നപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.അശോക് കുമാർ, കെ .എം. സെബാസ്റ്റ്യൻ, എ .നസീർ, ഷെമീർ, അലോഷ്യസ്, ജിതേഷ്, ഷാജി ചെറിയാൻ എന്നിവർ പങ്കെടുത്തു. നിധിൻ തോമസ് സ്വാഗതം പറഞ്ഞു.