hashim

തിരുവനന്തപുരം:​ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകായാണ് വ്യാപാരികൾ. അവരുടെ പ്രതികരണത്തിലേക്ക്...

അടിയന്തര സാഹചര്യത്തിൽ ഓടിയെത്തുന്ന ഉപഭോക്താക്കൾക്ക് ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടകൾ തുറന്നിരിക്കുന്നത് വലിയ ആശ്വാസമാണ്. ആരോഗ്യ വകുപ്പിന്റെ അടക്കം സർക്കാർ വാഹനങ്ങളും 108 ആംബുലൻസുകളും സ്പെയർ പാർട്സിനു വേണ്ടി ഇവിടേയ്ക്കാണ് വരുന്നത്. കട തുറന്നതിന് പിഴ ഈടാക്കാൻ വരുന്ന പൊലീസ് വാഹനം ശരിയാക്കാൻ എത്തുന്നതും ഇതേ കടയിലാണെന്നതാണ് വിരോധാഭാസം. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും പ്രവർത്തനാനുമതി ലഭിക്കണം.

സജി ജോസ്

സ്പെയർ പാർട്സ് കടയുടമ, ആലപ്പുഴ

........................

ആലപ്പുഴ നഗരം അടുത്തെങ്ങും 'സി' കാറ്റഗറിയിൽ നിന്ന് മുക്തമാവില്ല. അതിന്റെ പ്രധാന കാരണം നിലവിൽ നടപ്പിലാക്കിയിരിക്കുന്ന ഭേദഗതികളാണ്. വെള്ളിയാഴ്ച മാത്രമാണ് കട തുറക്കാൻ അനുമതി. അന്നേ ദിവസം ഉത്സവത്തിരക്കിന് സമാനമാണ് വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകളുടെ വരവ്. അഞ്ച് ദിവസമെങ്കിലും നിശ്ചിത സമയം പ്രവർത്തനാനുമതി ലഭിച്ചാൽ ആളുകൾ തിരക്ക് കൂട്ടാതെ സമയം ക്രമീകരിച്ച് എത്തും. രണ്ടരമാസമായി സ്ഥാപനം അടഞ്ഞുകിടക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കുന്നത്.

കെ.ഒ.ഹാഷിം

ഫാഷൻ സ്റ്റോർ ഉടമ, ആലപ്പുഴ