tv-r
അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിൽ നടന്ന വിദ്യാ തരംഗിണി പലിശരഹിത വായ്പ പദ്ധതിയുടെ വിതരണോദ്ഘാടനം ദെലീമ ജോജോ എം.എൽ.എ. നിർവഹിക്കുന്നു.

അരൂർ: അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാ തരംഗിണി പലിശരഹിത വായ്പ പദ്ധതിയിലെ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം ദെലീമ ജോജോ എം.എൽ.എ. നിർവഹിച്ചു. ബാങ്കിന്റെ പരിധിയിലുള്ള 50 വിദ്യാർത്ഥികൾക്ക് മൊബൈൽ വാങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. കുത്തിയതോട് യൂണിറ്റ് സഹകരണ ഇൻസ്പെക്ടർ സന്തോഷ്, ബാങ്ക് സെക്രട്ടറി ആർ.ജയശ്രീ, ഭരണസമിതി അംഗങ്ങളായ ബി.കെ.ഉദയകുമാർ, സി.ആർ.ആന്റണി, പി.എം.മനോജ്, എസ്.എൽ.വേണുഗോപാൽ, മുരളീധരൻ, ശ്രീകല, ബിനോയ്, ശ്രീജ എന്നിവർ സംസാരിച്ചു.