കായംകുളം: കായംകുളം നഗരസഭയിൽ അനധികൃതമായി മരംമുറി തുടർകഥ ആകുകയാണന്ന് യു.ഡി.എഫ് ആരോപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് 23 -ാം വാർഡിൽ ആണ് മരം മുറിച്ചതെങ്കിൽ വൈസ് ചെയർമാന്റെ വാർഡായ 31 ലും തോട് പുറംപോക്കിൽ നിക്കുന്ന മരങ്ങൾ ഭരണ നേതൃത്വത്തിന്റെ മൗനാനുവാദത്തോട് കൂടി മുറിച്ചു മാറ്റി കടത്താൻ ശ്രമിച്ചതായി യു.ഡി.എഫ് ആരോപിച്ചു.
ഒറ്റപ്പെട്ട സ്ഥലമായതിനാൽ മരം മുറിക്കുന്നത് അറിയാൻ കഴിഞ്ഞില്ല.ഇതിന് മുൻപും ഇവിടെ നിന്ന് മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. മരം മുറിക്ക് എതുരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യു. ഡി. എഫ് മുന്നോട്ടു പോകുമെന്നും യു. ഡി. എഫ് പാർലിമെന്ററി പാർട്ടി നേതാക്കൾ പറഞ്ഞു. കൗൺസിലോർമാരായ പുഷ്പദാസ്, എ ജെ ഷാജഹാൻ, എ പി ഷാജഹാൻ,ഗീത, ബിധു രാഘവൻ, അൻസാരി കോയിക്കലേത്ത്, ബിജു നസറുള്ള തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.