
ആലപ്പുഴ: എസ്.എസ്.എൽ.സിയിൽ ജില്ലയിൽ വീണ്ടും വമ്പൻ വിജയം. 99.77 ആണ് വിജയ ശതമാനം. 21,968 കുട്ടികളിൽ 21, 917 പേർ ഉപരിപഠനത്തിന് അർഹരായി. 51 പേർ മാത്രം യോഗ്യത നേടിയില്ല. സേ പരീക്ഷയിൽ ഇവരും യോഗ്യരായാൽ വിജയശതമാനം നൂറാകും. ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. കഴിഞ്ഞ വർഷം 99.57 ശതമാനമായിരുന്നു വിജയം.
6,020 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ എ പ്ലസുകളുള്ളത്. .
.................................
 99.77: ജില്ലയിലെ വിജയ ശതമാനം
 99.57: കഴിഞ്ഞ വർഷത്തെ വിജയം
.................................
വിജയികൾ
 11,245 ആൺകുട്ടികൾ
 10,672 പെൺകുട്ടികൾ
................
ഫുൾ എ പ്ലസ്: 6020
2008 ആൺകുട്ടികൾ
4012 പെൺകുട്ടികൾ
..................................
വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള ഫലം
 ചേർത്തല
 പരീക്ഷയെഴുതിയവർ: 6369
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 6354
 ഫുൾ എ പ്ലസ്: 1523
 വിജയശതമാനം:  99.76
 ആലപ്പുഴ
 പരീക്ഷയെഴുതിയവർ:  6392
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ:  6380
 ഫുൾ എ പ്ലസ്: 1913
 വിജയ ശതമാനം: 99.81
 മാവേലിക്കര
പരീക്ഷയെഴുതിയവർ: 7160
ഉപരിപഠനത്തിന് യോഗ്യത നേടിയവർ:  7138
ഫുൾ എ പ്ലസ്: 1997
വിജയശതമാനം: 99.69
 കുട്ടനാട്
 പരീക്ഷയെഴുതിയവർ: 2047
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 2045
 ഫുൾ എ പ്ലസ്: 587
 വിജയശതമാനം: 99.9
......................
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെക്കാളും വിജയശതമാനം കൂടിയിട്ടുണ്ട്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ പരീക്ഷ സുഗമമായി എഴുതാൻ കുട്ടികളെ സജ്ജമാക്കിയ മുഴുവൻ രക്ഷിതാക്കളെയും അദ്ധ്യാപകരെയും അഭിനന്ദിക്കുന്നു
എ.കെ.പ്രസന്നൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ