മുതുകുളം :തണ്ടാൻ അസോസിയേഷൻ പുതിയവിള ശാഖയുടെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന് തുടക്കമായി. പുതിയവിള അണുക്കത്ത് തറയിൽ രാമൻകുട്ടിക്ക് ചികിത്സാസഹായം നൽകി തണ്ടാർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എൻ.പൊടിയൻ ഉദ്ഘാടനം നിർവഹിച്ചു. പുതിയവിള ശാഖാ പ്രസിഡന്റ് എൻ.രാധാമണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിവാകരൻ പച്ചക്കറി കിറ്റിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രാജൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി. വേണുകുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.മുരളീധരൻ, എം.വിജയൻ, കമ്മറ്റി അംഗങ്ങളായ പി രംഗൻ,എം കുട്ടൻ എന്നിവർ പങ്കെടുത്തു. പുതിയവിള ശാഖാ സെക്രട്ടറി പി. ഭാസ്കരൻ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം പി.എൻ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.