പൂച്ചാക്കൽ : എസ്.എസ്.എൽ.സി പരീക്ഷയിൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന വിജയം. പരീക്ഷ എഴുതിയ 284 പേരിൽ 283 പേരും വിജയം കണ്ടു. 63 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനത്തിലധികം വിജയശതമാനം ഇത്തവണ നേടി. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം 27 ൽ നിന്ന് 63 ആയി ഉയർന്നു. വിജയിച്ച മുഴുവൻ കുട്ടികളേയും അദ്ധ്യാപകരേയും മറ്റ് ജീവനക്കാരേയും സ്കൂൾ മാനേജർ കെ.എൽ.അശോകൻ അഭിനന്ദിച്ചു.