മാവേലിക്കര: ഓട്ടോറിക്ഷ തൊഴിലാളി കൂട്ടായ്മയിൽ കൂടി സംഹരിച്ച ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്കായി വിതരണം ചെയ്തു. ചടങ്ങ് മാവേലിക്കര ജോയിൻറ്.ആർ.ടി.ഒ എം.ജി.മനോജ് ഉദ്ഘാടനം ചെയ്തു. പി.കെ.കോമള കുമാർ അധ്യക്ഷനായി. എ.എം.വി.ഐ ശ്യാംകുമാർ, മാവേലിക്കര രാധാകൃഷ്ണൻ, രഘു സൂര്യ, കുട്ടൂസ് ചന്ദ്രൻ, അശോകൻ, സജി, രതീഷ് കുമാർ, വിശാൽ, ചിത്രാ മാൾ, രാജപ്പൻ പിള്ള, എന്നിവർ നേതൃത്വം നൽകി.