ambala
ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും കെട്ടി വലിച്ച് നടത്തിയ പ്രതിഷേധ സമരം

അമ്പലപ്പുഴ: ഇന്ധന വില വർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയാണ് വാഹനങ്ങൾ കെട്ടി വലിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ.എം.പൈങ്ങാമഠം അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് കൺവീനർ അഡ്വ.ആർ.സനൽകുമാർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.പ്രഭുകുമാർ, ഗ്രാമ പഞ്ചായത്തംഗം ശശികുമാർ ചേക്കാത്ര, ബി.വിജയകുമാർ, പി.എ.കുഞ്ഞുമോൻ, വിഷ്ണു പ്രസാദ് വാഴം പറമ്പ് ,സത്താർ ചക്കത്തിൽ, സമീർ പാലമൂടൻ, ജയശ്രീ ശ്രീകുമാർ ,ശ്രീജാ സന്തോഷ്, ബാബു മാർക്കോസ്, ജി.രാധാകൃഷ്ണൻ, ആർ.രംഗനാഥൻ എന്നിവർ പങ്കെടുത്തു. കുറവൻതോടു നടന്ന സമാപന പരിപാടി പി.സാബു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുബൈജു, രാജേഷ് സഹദേവൻ എന്നിവർ പങ്കെടുത്തു.