ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസി.ലെ എസ്.ജെ.ഫാത്തിമയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിലെ മികച്ച വിജയം പിറന്നാൾ മധുരമായി. പിറന്നാൾ ദിവസമായിരുന്ന ഇന്നലെയാണ് പരീക്ഷാ സ്ഥലം അറിഞ്ഞത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ഫാത്തിമ വിജയിച്ചത്. പഠന - പഠനേതര പ്രവർത്തനങ്ങളിലും, കലോത്സവ വേദികളും മികവ് പുലർത്തിയിട്ടുള്ള വിദ്യാർത്ഥിയാണ്. സ്കൂൾ ലീഡറായും പ്രവർത്തിച്ചിട്ടുള്ള ഫാത്തിമ മികച്ച എൻ.സി.സി കേഡറ്റുകുടിയാണ്. മാധ്യമ പ്രവർത്തകനായ താമരക്കുളം കിട്ടന്റയ്യത്ത് എസ്.ജമാലിന്റെയും, മുൻ പഞ്ചായത്തം താഹിറാ ജമാലിന്റെയും മകളാണ്.