gg
ആര്യയും ആരതിയും

ഹരിപ്പാട്: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ സന്തോഷത്തിലാണ് ഇരട്ട സഹോദരിമാരായ ആര്യയും ആരതിയും. കരുവാറ്റ അഞ്ചു നിലയത്തിൽ പ്രവാസിയായ അനിൽ കുമാർ -അജിതകുമാരി ദമ്പതികളുടെ മക്കളാണ് ഇവർ. കരുവാറ്റ എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ്. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവർ പറയുന്നു. നഴ്സിംഗ് വിദ്യാർഥിയായ അഞ്ചു ഏക സഹോദരിയാണ്.