ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി അജിത് പാരൂർ ചുമതലയേറ്റു. റോട്ടറിയുടെ മുൻ പ്രസിഡന്റ് മായ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ ബാബുമോൻ മുഖ്യാതിഥിയായി. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 നിർദ്ദേശപ്രകാരം ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സ്മാർട്ട് ഗ്രാമങ്ങളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചേപ്പാട് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് ഏറ്റെടുക്കുന്നതിനുള്ള ധാരണ പത്രം പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാറിന് നൽകി കെ.ബാബുമോൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് സൗജന്യമായി ഡാറ്റാ എത്തിക്കുന്ന എന്റെ പള്ളിക്കൂടം പദ്ധതി ചേപ്പാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ. വിശ്വപ്രസാദിന് ഡാറ്റാ നൽകി പ്രസിഡന്റ് അജിത് പാരൂർ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് ഗവർണർ സി.ജയകുമാർ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലബ്ബിന്റെ സ്മരണിക പ്രകാശനവും ചെയ്തു, ജി. ജി. ആർ. ജേക്കബ് സാമുവൽ, ക്ലബ്ബിന്റെ രക്ഷാധികാരി ഡോക്ടർ ജോണി ഗബ്രിയേൽ, ക്ലബ് സെക്രട്ടറി ഷിബുരാജ്, ഡോ. എസ് പ്രസന്നൻ, ബി. ബാബുരാജ്, എം. മുരുകൻ പാളയത്തിൽ, വി. മുരളീധരൻ, മനോജ് അനിരുദ്ധൻ, ഖജാൻജി പ്രമോദ് ഇട്ടിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.