മാവേലിക്കര : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. പ്രസിഡന്റ് അനീഷ് കരിപ്പുഴ നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കള്ളിൽ ഫ്ലാഗ് ഓഫ് ചെയ്തു. സദാശിവൻ നായർ, വിനോദ് കുമാർ, വേണുഗോപാൽ, വാർഡ് പ്രസിഡന്റ് ബെന്നി യോഹന്നാൻ, സോമശേഖരൻ പിള്ള, മുരളീധരൻ പിള്ള, തമ്പി ശാമുവൽ, വിജയൻ, മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.