ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ടി.പി.ആർ വരും ദിവസങ്ങളിൽ കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ.അലക്സാണ്ടർ പറഞ്ഞു. വ്യാപാരിവ്യവസായി സംഘടനകളും ഹോട്ടലുടമ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്. ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ രോഗികളെ കണ്ടെത്താനും ടി.പി.ആർ കുറയ്ക്കാനും സാധിക്കും. ടി.പി.ആർ താഴേയ്ക്ക് കൊണ്ടുവരേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ജി ജയദേവും യോഗത്തിൽ പങ്കെടുത്തു.