ആലപ്പുഴ : ഇരുമ്പ് ഉത്പന്നങ്ങളുടെ അമിതമായ വിലക്കയറ്റത്തിനെതിരെ കേരള അയൺ ആൻഡ് ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി ധർണ നടത്തി. ഹരിപ്പാട് ബ്ലോക്കിൽ നാഗ എൻജിനീയറിംഗ് വർക് ഷോപ്പിനു മുന്നിൽ ബ്ലോക്ക് പ്രസിഡന്റ് ചിദംബരം ധർണ ഉദ്ഘാടനം ചെയ്തു. സാബു അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് സെക്രട്ടറി സനേഷ് കുമാർ സ്വാഗതം പറഞ്ഞു. ജോൺ വർഗ്ഗീസ്, പ്രമോദ്, സാബു, രാജേഷ്, ബാബു എന്നിവർ പ്രസംഗിച്ചു. രജീഷ് കൃതജ്ഞത പറഞ്ഞു.