കായംകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി കൃഷ്ണപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപുരം സി.പി.സി.ആർ.ഐയ്ക്ക് മുന്നിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം തണ്ടളത്ത് മുരളി ഉദ്ഘാടനം ചെയ്തു.

ധനേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. വൈ.ഹാരീസ്, സുരേഷ്, സുമ രമേശ്‌ ജനാർദ്ദനൻ, രാമൻകുട്ടി, ഓമനക്കുട്ടൻ, അജിഗണേഷ്,ബിനു മണ്ണേൽ തുടങ്ങിയവർ സംസാരിച്ചു.