അമ്പലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ അംബേദ്കർ മോഡൽ റെസിഡന്റ്സ് എച്ച്.എസ് തുടർച്ചയായി 17-മത് തവണയും നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 35 കുട്ടികളും വിജയിച്ചു.7 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.

കരുമാടി കെ.കെ.കുമാരപിള്ള ഗവ.എച്ച്.എസ് തുടർച്ചയായ ഒമ്പതാം തവണയും നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 60 വിദ്യാർത്ഥികളും വിജയിച്ചു.35 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. തോട്ടപ്പളളി നാലുചിറ ഹൈസ്കൂൾ തുടർച്ചയായ ഏഴാം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കി..15 വിദ്യാർത്ഥികൾ ഫുൾ എ.പ്ലസ് നേടി. പുറക്കാട് എസ്.എൻ.എം എച്ച്.എച്ച്.എസ് തുടർച്ചയായ രണ്ടാം തവണയും നൂറു ശതമാനം വിജയം നേടി.

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതും ഈ സ്കൂളിലാണ്. പരീക്ഷ എഴുതിയ 302 വിദ്യാർത്ഥികളും വിജയിക്കുകയും, 120 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. പറവൂർ ഗവ.എച്ച്.എസ് തുടർച്ചയായി രണ്ടാം തവണയും 100 ശതമാനം വിജയം നേടി. അമ്പലപ്പുഴ കുഞ്ചു പിള്ള മെമ്മോറിയൽ എച്ച്. എസിൽ പരീക്ഷ എഴുതിയ 59 വിദ്യാർത്ഥികളും വിജയിച്ചു.8 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി.പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 146 വിദ്യാർത്ഥികളും വിജയിച്ചു.46 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കാക്കാഴം ഗവ.എച്ച്.എസിൽ പരീക്ഷ എഴുതിയ 238 വിദ്യാർത്ഥികളിൽ 237 വിദ്യാർത്ഥികൾ വിജയിച്ചു. 70 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.അമ്പലപ്പുഴ ഗവ.മോഡൽ സ്കൂളിൽ 176 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 175 പേർ വിജയിച്ചു.58 വിദ്യാർത്ഥികൾക്ക് ഫുൾ എ.പ്ലസ് ലഭിച്ചു.പുന്നപ്ര അറവുകാട് എച്ച് .എസിൽ 325 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 323 പേർ വിജയിച്ചു.70 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.