അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ഞൂറ്റും പാടത്ത് വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് സ്ഥാപിച്ചു. എച്ച് .സലാം എം .എൽ .എ പമ്പിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ 9 ലക്ഷം രൂപ ചിലവഴിച്ചാണ് പമ്പ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .പി .സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗീതാ കൃഷ്ണൻ, പാടശേഖര സമിതി സെക്രട്ടറി സാബു, പ്രസിഡന്റ് രമേശൻ എന്നിവർ പങ്കെടുത്തു. കൃഷി അസി. ഡയറക്ടർ എച്ച്. ഷബീന സ്വാഗതം പറഞ്ഞു.