ആലപ്പുഴ: ആലപ്പുഴ നഗരസഭ പ്രദേശത്തുനിന്ന് 16 പേർ വയറിളക്കം, ഛർദ്ദി രോഗലക്ഷണങ്ങളോടെ വനിത-ശിശു ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടി. സക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി, ആലിശേരി, ബീച്ച് എന്നീ വാർഡുകളിലാണ് രോഗബാധ. ഇതുവരെ ചികിത്സ തേടിയവരുടെ ആകെ എണ്ണം ആയിരത്തി ഒരുന്നൂറായി. കുടിവെള്ളത്തിലൂടെയാണ് രോഗവ്യാപനം എന്നതിനാൽ ആർ.ഒ. പ്ലാന്റിൽ നിന്നുൾപ്പെടെയുള്ള വെള്ളം അഞ്ചു മിനിട്ട് തിളപ്പിച്ച ശേഷമേ കുടിക്കാവൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.