കായംകുളം: കഴിഞ്ഞ ദിവസ ങ്ങളിൽ നടന്ന മരംമുറി അടക്കമുള്ള അഴിമതികൾ ചർച്ചയാകാതിരിക്കാൻ വേണ്ടി ഓൺലൈൻ കൗൺസിൽ യോഗങ്ങൾ പ്രഹസനമാക്കി മാറ്റുന്നത് നഗരഭരണ നേതൃത്വത്തിന്റെ ഭീരുത്വത്തിന്റെ തെളിവാണന്ന് ബി ജെ പി മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ് ഡി അശ്വനീദേവ് പറഞ്ഞു
ആരോപണങ്ങളെ നേരിടാൻ ഭയക്കുന്നത് മടിയിൽ കനമുള്ളതുകൊണ്ട് തന്നെയാണ്. കൗൺസിലിൽ വോട്ടെടുപ്പുണ്ടായാൽ രാജിവയ്ക്കേണ്ടി വരുമെന്നറിഞ്ഞു കൊണ്ട് കൊവിഡിന്റെ പേര് പറഞ്ഞ് ഓൺലൈൻ കൗൺസിലുകൾ തട്ടിക്കൂട്ടി തൽക്കാലം രക്ഷപ്പെടാമെന്നാണ് ചെയർപഴ്സൺ മനപ്പായസമുണ്ണുന്നത്. പക്ഷേ അത് നടക്കാൻ പോകുന്നില്ല. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം കുതന്ത്രങ്ങളെ പ്രതിപക്ഷ കൗൺസിലർമാർ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കൂടിയ കൗൺസിൽ യോഗത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പാർലിമെന്ററി പാർട്ടി മുനിസിപ്പൽ സെക്രട്ടറിയ്ക്ക് കത്ത് നൽകി.