ആലപ്പുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിമ്പിക് വിളംബര ആഘോഷങ്ങളുടെ നാലാം ദിനത്തിൽ നടന്ന ചീർ ഫോർ ഇന്ത്യയുടെ ജില്ലാ തല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു.
ജില്ലാ ഒളിമ്പിക്അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സായി റീജിയണൽ ഡയറക്ടർ വെങ്കിഡേഷ് റെഡി, അർജുന സജിതോമസ്, ഒളിമ്പ്യൻ പൗലോസ്, മുൻ ഏഷ്യൻ തരങ്ങളായ ബീന, സിജി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി, ഭാരവാഹികളായ കെ.എ.വിജയകുമാർ, എം.ബിനു, ഇ.ഷിയാസ്, അസോസിയേഷൻ ഭാരവാഹികളായ കെ.എസ്.റെജി, ജോഷി മോൻ, ജേക്കബ്‌ജോർജ്, ടി.പി.പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. സായി കേന്ദ്രത്തിൽ നടന്ന ചടങ്ങ് അർജുന അവർാഡ് ജേതാവ് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. യു.എസ്, യു.കെ എന്നീ രാജ്യങ്ങളിലെ അംഗീകൃത ഫുട്ബോൾ പരിശീലകനുള്ള ലൈസൻസ് കരസ്ഥമാക്കിയ വിനീത് പങ്കജനെ ചടങ്ങിൽ എച്ച്. സലാം എം.എൽ.എ ആദരിച്ചു. ഇന്ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽനീന്തൽ മത്സരം നടക്കും ജില്ലാതല ഉദ്ഘാടനംരാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവ
ഹിക്കും.