കുട്ടനാട് : കർഷകമോർച്ചയുടെ നേതൃത്വത്തിൽ കൃഷിഭവനുകൾക്ക് മുന്നിൽ നടത്തുന്ന ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് രാമങ്കരിയിൽ കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. ജയസൂര്യൻ നിർവ്വഹിക്കും . വി ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ(, ജനറൽ സെക്രട്ടറി പി .കെ.വാസുദേവൻ, എൽ പി ജയചന്ദ്രൻ, എം.ആർ സജീവ് ,സുഭാഷ്, ടി.കെ.അരവിന്ദാക്ഷൻ , പ്രസന്നകുമാർ എന്നിവർ പങ്കെടുക്കും.