vaccination
പെരുമ്പളം പഞ്ചായത്തിലെ മൊബൈൽ വാക്സിനേഷൻ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ആശ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന , മൊബൈൽ വാക്സിനേഷൻ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ആശ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശോഭന, വൈസ് പ്രസിഡന്റ് ദിനീഷ്‌ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കുഞ്ഞൻ തമ്പി, ശ്രീമോൾ, ഡോ.സുബിൻ , ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ , പാലിയേറ്റീവ് നേഴ്സ് ഷീബ, തുടങ്ങിയവർ പങ്കെടുത്തു.