photo
ഇരവുകാട് വാർഡിൽ മെരിറ്റ് അവാർഡ് വിതരണയോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഇരവുകാട് വാർഡിൽ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കൊവിഡ് വിരുദ്ധ പോരാട്ടം നടത്തിയ ആരോഗ്യ പ്രവർത്തകരേയും ആദരിച്ചു.വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരവുകാട് കൗൺസിലറും നഗരസഭ അദ്ധ്യക്ഷയുമായ സൗമ്യരാജ് അദ്ധ്യക്ഷതയിൽ നടന്ന യോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ പഠനോപകരണ വിതരണം നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് ആരോഗ്യ പ്രവർത്തകരെ ഫലകം നൽകി ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. അജയ് സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ രമ്യ സുർജിത്ത്, എ.പി.സോണ, സത്യദേവൻ, രവിശങ്കർ, എം.നജീബ്, എസ്.പ്രദീപ് എന്നിവർ സംസാരിച്ചു. കെ.കെ.ശിവജി സ്വാഗതവും മഹേഷ് എം.നായർ നന്ദിയും പറഞ്ഞു.