കറ്റാനം : കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൊബൈൽ ഫോണുകൾ കൈമാറി. ചടങ്ങിന് ക്ഷേത്ര മേൽശാന്തി മധുസൂദനൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര സമിതി അംഗം കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപദേശക സമിതി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ എസ്. അജോയ് കുമാർ വിതര ണോദ്ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി രോഷിത്ത്, ആദർശ്, ഷാജി, രാജീവ്, അജിത്ത്, ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.