tv-r
പായകാട് എസ്.എൻ.പി.എസ്.പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സെമിനാർ ഗ്രന്ഥശാലാ സംഘം താലൂക്ക് പ്രസിഡൻറ് വിദ്വാൻ കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തുറവൂർ:പറയകാട് എസ്.എൻ.പി.എസ്.പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നാലുകുളങ്ങരയിൽ നടന്ന സ്ത്രീ സുരക്ഷ സെമിനാർ ഗ്രന്ഥശാല സംഘം ചേർത്തല താലൂക്ക് പ്രസിഡൻറ് വിദ്വാൻ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ. ദയാനന്ദൻ അദ്ധ്യക്ഷനായി. ദിലീപ് കണ്ണാടൻ, മോഹനൻ താഴ്ചയിൽ ,സുഗതൻ കാളപറമ്പിൽ, മുഹമ്മദ്‌ അമീർ,ലിഷീന കാർത്തികേയൻ, ഷൈമോൾ ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.