ആലപ്പുഴ : ചിറ്റേഴത്തുകാവ് ശ്രീധർമ്മ സർപ്പദൈവ ക്ഷേത്രയോഗത്തിലെ 15-ാമത് പ്രതിഷ്ഠാവാർഷികം തന്ത്രി വാരനാട് മുരളീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് എം.അനിൽകുമാർ ചിറ്റേഴം അദ്ധ്യക്ഷത വഹിച്ചു. ചിറ്റേഴത്തുകാവ് ക്ഷേത്രക്കുളം നവീകരണ സമർപ്പണ സമ്മേളനം നഗരസഭ മുൻചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചിറ്റേഴത്തുകാവ് ക്ഷേത്രയോഗം രക്ഷാധികാരി ചിറ്റേഴം ജയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് എം.സജീവ് ജ്യാേത്സ്യർ ആദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം സെക്രട്ടറി സുഭാഷ് പുല്ലാശേരി അദ്ധ്യക്ഷത വഹിച്ചു.

ഗണപതിഹോമം,സൂക്തജപം, അധിവാസം വിടർത്തി പൂജകൾ, ഭദ്രകാളിദേവിയുടെയും ഘണ്ടാകർണ്ണ സ്വാമിയുടെയും കുടിയിരുത്തൽ, വിശേഷാൽ പൂജകൾ, മംഗളാരതി, ആചാര്യദക്ഷിണ എന്നിവയും നടന്നു.