കായംകുളം: കായംകുളം നഗരസഭയിൽ നടന്ന യു ഡി എഫ് ഉപരോധത്തിനിടയിൽ ജീവനക്കാരെ ഉപദ്രവിച്ചെന്ന് ആരോപിച്ച് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.
നഗരസഭാ ചെയർപേഴ്സന്റെ ചേമ്പറിൽ വച്ച് നടത്തിക്കൊണ്ടിരുന്ന ഓൺ ലൈൻ കൗൺസിൽ യോഗത്തിലേയ്ക്ക് യു.ഡി.എഫ് പ്രതിപക്ഷ നേതാവായ സി.എസ്. ബാഷ ഉൾപ്പെടെയുള്ള അംഗങ്ങൾ കൂട്ടമായി കടന്നുവന്ന് മിനിട്സ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന ക്ലാർക്കായ സാജിത യുടെ കൈയ്യിൽ കൗൺസിലറായ നവാസ് മുണ്ടകത്തിൽ ബലമായി കയറിപിടിച്ച് യോഗനോട്ടീസ് തട്ടിയെടുക്കുകകയായിരുന്നു
പന്ത്രണ്ടാം തീയതിയും ഇയാൾ സാജിതയെ തടഞ്ഞ് വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ജീവനക്കാർ പറയുന്നു.
സി.എസ്. ബാഷയുടെ നേതൃത്വത്തിൽ ജീവനക്കാർക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കാരണം നിയമ നടപടി സ്വീകരിക്കുന്നതുവരെ പണിമുടക്ക് തുടരുമെന്ന് നഗരസഭാ സംയുക്ത സമര സമിതി പറഞ്ഞു.