കുട്ടനാട്: കൃഷിവകുപ്പിന്റെ' കേര കേരളം സമൃദ്ധകേരളം' പദ്ധതിയുടെ ഭാഗമായി കേര കർഷകർക്കായി വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന തെങ്ങിൻതൈ വിതരണം പ്രസിഡന്റ് എം.വി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. കർഷകൻ കെ.എ ആന്റണി കോയിപ്പുറം ആദ്യ തൈ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സരിത സന്തോഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ആശാ ദാസ് മറ്റ് അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, സബിത രാജേഷ്, സന്ധ്യ സുരേഷ്, സൗമ്യ സനൽ, അഡ്വ.പ്രീതി സജി, ബി.ഡി.ഒ ജെ ലാൽകുമാർ, അസി.ഡയറക്ടർ ബിനു തോമസ് എന്നിവർ പ്രസംഗിച്ചു