മാവേലിക്കര: ഡൽഹി അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം അധികൃതർ ഇടിച്ചു തകർത്ത വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി.കുറ്റിശേരിൽ ആവശ്യപ്പെട്ടു. സംഭവം മതേതര ഭാരതത്തിനപമാനമാണെന്നും ക്രൈസ്തവ സമൂഹത്തിന് എതിരെ തുടരുന്ന ഈ അതിക്രമത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് സംശയത്തോടെയാണ് വിശ്വാസ സമൂഹം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെലവിൽ പള്ളി പണിതു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.