s

അമ്പലപ്പുഴ :സ്ത്രീ സുരക്ഷയ്ക്കായി സ്നേഹഗാഥ എന്ന പേരിൽ ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളിലും നടത്തുന്ന പ്രഭാഷണങ്ങളുടേയും കുടുംബ സദസുകളിലെ ബോധവൽക്കരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ എച്ച്.സലാം എം .എൽ .എ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ടീച്ചർ,ടി.തിലകരാജ് ,പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ,,എം.ഷീജ, ഗീതാ ബാബു, അജയ സുധീന്ദ്രൻ, കെ.ആർ.തങ്കജി, ബി.സുലേഖ തുടങ്ങിയവർ പങ്കെടുത്തു.