ഹരിപ്പാട്: വാക്സിൻ കാലതാമസം ഒഴിവാക്കുക, കൊവിഡ് ഇരകളായ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും തൊഴിൽ സഹായവും ഉറപ്പു വരുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എഫ് എസ്.ഇ.ടി​. ഒ ഹരിപ്പാട് പ്രകടനം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ.ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.പി.അനിൽ കുമാർ , എ.എസ്.മനോജ്‌, ബി.ബിനു, പി.എൻ.പ്രേംജിത് ലാൽ, ആർ.ഉണ്ണികൃഷ്ണൻ, യു.കെ.റോണി തുടങ്ങിയവർ പങ്കെടുത്തു.