മാവേലിക്കര: താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ മാവേലിക്കര എ.ആർ ഓഫീസിൽ നടന്ന അംഗത്വ സമാശ്വാസനിധി സമാഹരണ വിതരണവും പ്രശസ്തിപത്ര വിതരണവും എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര അദ്ധ്യക്ഷനായി. യുണിയൻ അംഗം ബി.ബിനു, പൊന്നേഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.അജയകുമാർ, യൂണിയൻ അംഗങ്ങളായ ജി.രമേശ്കുമാർ, കെ.എസ് ജയപ്രകാശ് എന്നിവർ സംസാരിച്ചു. അസി.രജിസ്ട്രാർ ജനറൽ പാട്രിക് ഫ്രാൻസിസ് സ്വാഗതവും സൂപ്രണ്ട് കെ.ജെ സുമയമ്മാൾ നന്ദിയും പറഞ്ഞു.