മാവേലിക്കര: ഗ്രീൻ ആലപ്പുഴ ക്ലീൻ ആലപ്പുഴ പദ്ധതിക്ക് എസ്.എഫ്.ഐ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. ഏരിയതല ഉദ്ഘാടനം ചെട്ടികുളങ്ങരയിൽ എം.എസ് അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കാർത്തിക് ഗോപി അദ്ധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, സി.പി.എം ലോക്കൽ സെക്രട്ടറി സുനിൽകുമാർ, ഗ്രാമപഞ്ചായത്തംഗം സുഭാഷ്, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം അർപ്പൺ.പി വർഗ്ഗീസ്, സഫൽ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി അനൂപ് മധു സ്വാഗതം പറഞ്ഞു.