ഹരിപ്പാട് : ഓൺലൈൻ പഠനത്തിന് സ്മാർട്ട്ഫോണുകൾ ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് എരിക്കാവ് പഴയചിറ ഗവൺമെന്റ് യുപി സ്കൂളിലെ 1999 ബാച്ചിലെ പൂർവ വിദ്യാർഥികളാണ് ഫോണുകൾ നൽകിയത്. പി.ടി.എ പ്രസിഡന്റ് പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പൂർവ അധ്യാപകരായ ശ്രീലത, വസന്തകുമാരി, എന്നിവർ ചേർന്ന് മൊബൈൽഫോണുകൾ കൈമാറി. പൂർവ വിദ്യാർത്ഥികളായ ബെന്നി കുമാർ, രാജിലാൽ, വിനുകുമാർ, സുമേഷ് പ്രശാന്ത് എന്നിവർ പങ്കെടുത്തു .