ആലപ്പുഴ: ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ നഗരസഭ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെയും ജല വിതരണ ശൃംഖലയുടെ വിപുലീകരണത്തിനും നവീകരണത്തിനുമായി കിഫ്ബി ധനസഹായത്തോടെ 211.71 കോടി രൂപ ചെലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നിർവഹിക്കും. രാവിലെ 10ന് വഴിച്ചേരി കേരള ജല അതോറിറ്റി ഡിവിഷൻ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ. എം ആരിഫ് എം.പി. മുഖ്യാതിഥിയാകും.

ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻതുടങ്ങിയവർ പങ്കെടുക്കും.