ambala

അമ്പലപ്പുഴ : ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രക്കുളം പോളകൾ തിങ്ങി നിറഞ്ഞ് മലിനമായ അവസ്ഥയിലായിട്ടും അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിന് മത്സ്യങ്ങളാണ് കുളത്തിൽ ചത്ത് പൊങ്ങുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ ആറാട്ടുകുളം കുടിയായ ഇരട്ടകുളങ്ങര ക്ഷേത്രക്കുളത്തിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് സമിതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് വി.പി. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.സുരേഷ് ശാന്തി യോഗം ഉദ്ഘാടനം ചെയ്തു. പ്രഖണ്ഡ് സെക്രട്ടറി എൻ.വിജയകുമാർ ,രാധാകൃഷ്ണൻ പുന്നപ്ര, ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു.