ambala
ഇന്ധന, പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ കരുമാടി ജംഗ്ഷനിൽ നടത്തിയ നില്പ് സമരം കരുമാടി മുരളി ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ഇന്ധന, പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് കരുമാടി ജംഗ്ഷനിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ നിൽപ്പ് സമരം കരുമാടി മുരളി ഉദ്ഘാടനം ചെയ്തു. കെ.കെ. സുതൻ അദ്ധ്യക്ഷത വഹിച്ചു. ഡി. കൃഷ്ണൻകുട്ടി, മംഗളാ നന്ദവല്ലി, ആനി ജയൻ, കെ.വിനയകുമാർ, തങ്കച്ചൻ ജോസഫ്, ജോസ് അഞ്ചനാട് എന്നിവർ പങ്കെടുത്തു.