അമ്പലപ്പുഴ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ വണ്ടാനം 245-ാം നമ്പർ ശാഖയിൽ ആശ വർക്കർമാരെ ആദരിച്ചു. യൂണിയൻ കൗൺസിൽ അംഗം രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ഷാജി സ്വാഗതം പറഞ്ഞു. ആലപ്പുഴ മെഡി. ആശുപത്രി ഓങ്കോ സർജൻ അസി. പ്രൊഫ. അതുൽ കെ.വാസുദേവ് ശാഖയുടെ കീഴിലുള്ള എട്ട് ആശ പ്രവർത്തകരെ ആദരിച്ചു. ഭാസ്കരൻ, യൂണിയൻ മാനേജിംഗ് കമ്മറ്റിയംഗം ഷൈലേന്ദ്രൻ, വനിത സംഘം പ്രസിഡന്റ് കവിത, യൂത്ത് മൂവ്മെൻറ് സെക്രട്ടറി രാഗേഷ് എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് ഗോപി നന്ദി പറഞ്ഞു.