കായംകുളം: കായംകുളം നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ ആക്രമണത്തെതുടർന്ന് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.
നിരന്തരമായി വനിതാ ജീവനക്കാര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണത്തിൽ ഒരു വിട്ടുവീഴ്ചയില്ലാതെ നടപടി ളഉണ്ടാകുമെന്നും കൗൺസിൽ യോഗം അലങ്കോലപ്പെടുത്തി ഭരണം അട്ടിമറിക്കുവാനുള്ള ശ്രമം നടക്കില്ലെന്നും ചെയർപേഴ്സൺ അറിയിച്ചു.
മുനിസിപ്പൽ ഓഫീസനകത്ത് കൗണ്‍സിലർമാർ, ജീവനക്കാർ എന്നിവരല്ലാത്ത വ്യക്തികൾ നടത്തുന്ന സമരപരിപാടികൾ ചട്ടവിരുദ്ധമാണെന്നും, അത് ഇനി ആവർത്തിക്കുവാൻ അനുവദിക്കില്ലെന്നും ഇന്നലെ സമരംനടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പി. ശശികല അറിയിച്ചു.
വൈസ് ചെയർമാൻ ജെ. ആദർശ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എസ്. സുൾഫിക്കർ, കൗൺസിലർ റജി മാവനാൽ, സമരത്തിന് നേതൃത്വം നല്‍കിയ ഹെൽത്ത് ഇൻസ്പെക്ടർ വി. കൃഷ്ണകുമാർ, ജനറൽ സെക്ഷൻ സൂപ്രണ്ട് ഗിരിജാ കുമാരി.എ, കൗൺസിൽ ക്ലാർക്ക് സാജിത. യു എന്നിവർ പങ്കെടുത്തു.