ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ കാൽ നൂറ്റാണ്ടായും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി തുടർച്ചയായ 57-ാം വർഷവും പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകം ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷമാക്കാൻ സ്വാഗതസംഘം രൂപീകരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. ഇതിനായി 2501 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു.
കർമ്മ പരിപാടികളിൽ രാഷ്ട്രീയ-സാമൂഹിക നിരയിലെ പ്രമുഖരായ ദേശീയ-സംസ്ഥാന നേതാക്കളും വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
സെപ്തംബർ 10 മുതൽ വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, വിദ്യാഭ്യാസ സമ്മേളനം, ഗുരുജനങ്ങളെ ആദരിക്കൽ തുടങ്ങിയവ നടക്കും. ചേർത്തലയിൽ കൂടിയ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിൽ അംഗങ്ങൾ, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗങ്ങൾ, കണിച്ചുകുളങ്ങര ക്ഷേത്രം ഭാരവാഹികൾ, വിവിധ പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്വാഗതസംഘം
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് മുഖ്യരക്ഷാധികാരി. ഡോ. ജി.ജയദേവൻ രക്ഷാധികാരി. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനാണ് ചെയർമാൻ. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ജനറൽ കൺവീനർ. മറ്റു ഭാരവാഹികൾ: പ്രോഗ്രാം കൺവീനർ എം.ബി.ശ്രീകുമാർ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം, രാജാക്കാട് യൂണിയൻ), കൺവീനർ (കോ-ഓർഡിനേഷൻ): കെ.പത്മകുമാർ (പ്രസിഡന്റ്, പത്തനംതിട്ട യൂണിയൻ), പബ്ലിസിറ്റി കൺവീനർ: അഡ്വ. സിനിൽ മുണ്ടപ്പള്ളി (പ്രസിഡന്റ്, പന്തളം യൂണിയൻ), പബ്ലിസിറ്റി ജോയിന്റ് കൺവീനർമാർ: പി.വി. രജിമോൻ, ബേബിറാം. യോഗം കൗൺസിൽ അംഗങ്ങൾ, യൂണിയൻ പ്രസിഡന്റുമാർ, ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, യോഗംബോർഡ് അംഗങ്ങൾ, പോഷക സംഘടനാ പ്രസിഡന്റുമാർ എന്നിവർ വൈസ് ചെയർമാൻമാരാണ്. യോഗം, യൂണിയൻ സെക്രട്ടറിമാരും പോഷക സംഘടനാ സെക്രട്ടറിമാരും ജോയിന്റ് കൺവീനർമാരാണ്.
കെ.എൽ. അശോകനാണ് സ്വാഗത സംഘം ഓഫീസ് അഡ്മിനിസ്ട്രേഷൻ ചുമതല.
ഉപദേശക സമിതി
അഡ്വ.എ.എൻ. രാജൻബാബു (കൺവീനർ), മോഹൻശങ്കർ, വി.ഡി. രാജൻ, സ്വാമിനാഥൻ ചള്ളിയിൽ, പി.എസ്.എൻ. ബാബു, പി.കെ. ധനേശൻ പൊഴിക്കൽ, രാധാകൃഷ്ണൻ കളത്തിൽ (കമ്മിറ്റി അംഗങ്ങൾ)
സൈബർ പ്ലാറ്റ്ഫോം
ശിവ് ശ്രീധർ, അനിരുദ്ധ് കാർത്തികേയൻ, അനീഷ് പുല്ലുവേലിൽ, ഷെൻസ് സഹദേവൻ, ധന്യാ സതീഷ്, സ്വാതി ഷാജി, സരുൺ ചേകവർ