ഹരിപ്പാട് : വ്യാപാരിക്ക് മർദ്ദനമേറ്റതായി​ പരാതി. ഹാദേവികാട് എസ്.എൻ.ഡി.പി.ജംഗ്ഷന് സമീപം സ്ഥാപനം നടത്തുന്ന വിനോദ് ഉത്തമനാണ് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി​ നൽകി​യത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കട അടച്ചു വീട്ടിലേക്ക് പോകുമ്പോൾ വീടിനു സമീപം വച്ച് രണ്ടു പേർ ചേർന്നു മർദ്ദി​ക്കുകയായിരുന്നു. വിനോദിന്റെ വീടിനുസമീപം ഇരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് കമ്മിറ്റി സംഭവത്തിൽ പ്രതിഷേധിച്ചു. ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.